ജയന് ഒരു ബ്ലോഗ് തുടങ്ങിക്കൂടെ? എന്ന് ങ്ങളില്‍ പലരും ന്നോട് ചോദിച്ചിട്ടുണ്ട്.
എങ്ങിനെ തൊടങ്ങാനാ?
എങ്ങിനെ തൊടങ്ങാനാ?
ദേശസ്നേഹിയായതിനാല്‍ ഇംഗ്ലീഷ് പഠിച്ചില്ല.
കണക്കിന്റെ കാര്യവും കണക്കന്നെ.
ഹിന്ദി ഹമാരെ രാഷ്ട്രഭാഷ ഹേ ഹൈ ഹോ. കണ്ഫ്യുഷന്‍ കാരണം മുഛെ മാലൂം നഹി.
ഡ്രൈവിംഗ് പേടിയായതിനാല്‍ ശമ്പളം കൊടുത്തു ഡ്രൈവറെ നിര്‍ത്തിയിട്ടുണ്ട്.
മൊബൈല്‍ റിംഗ് ചെയ്‌താല്‍ പച്ച സ്വിച്ച് ഞെക്കും. സംസാരിച്ചുകഴിഞ്ഞാല്‍ ചോപ്പ് സ്വിച്ചും ഞെക്കും.മെസ്സേജും ബ്ലൂടൂത്തുമെല്ലാം എന്താണെന്നോ എന്തിനാണെന്നോ അറിയില്ല.
അപ്പഴായീ കമ്പ്യൂട്ടറും ബ്ലോഗും.
അപ്പോള്‍ ജയന്റെ ഈമെയിലും ഫേസ്‌ബുക്കും ഒക്കെ? എന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും. അതെല്ലാം നോക്കുന്നത് എന്റെ PA ആണ്.
ഓള്‍ക്ക് ശമ്പളം കൊടുക്കാന്‍ മനസ്സില്ലാതതിനാല്‍ പത്തു കൊല്ലം മുമ്പ് ഒരു താലി കെട്ടി പിള്ളേരുടെ അമ്മയാക്കി.
ഇത്ര കാലം കെട്ട്യോള്‍ കുട്ട്യോളെ നോക്കായിനി. ഇപ്പൊ കൊറച്ച് സമയള്ളതോണ്ട് ഓള്‍ എഴുതാന്‍ സമ്മതിച്ചു.
ഇതു ഓളാണ് എഴുതുന്നത്.ഒരുതരം കേട്ടെഴുത്ത്.
ഞാനാണ് പറയുന്നത് എന്നറിയാനാണ് ഈ കോഴിക്കോടന്‍ ഭാഷ.
ഓളെഴുതിയാല്‍ അത് ഇരിങ്ങാലക്കുട ഭാഷയെ ആകൂ.
ഇന്നിത്ര മതീല്ലേ.
ഹാവൂ. അങ്ങനെ ഞാനും ബ്ലോഗനായി.
നന്നായിണ്ട്...നന്നായിണ്ട്......പരാജയന്‍ എന്ന് പറയണോ...? വിജയന്‍ എന്ന് പോരെ...?
ReplyDeleteആദ്യത്തെ ഫോളോവര്‍ ഞാനാണേ.....പഷ്ട്ട്....പഷ്ട്ട്...
ReplyDeleteകോഴിക്കോട്ടേക്കുള്ള യാത്രകളിൽ പലതവണ ശ്രദ്ധിച്ചിട്ടുണ്ട് ജെ.ബീസ് അന്നവിടെ ബോർഡൊന്നും ഇല്ലായിരുന്നു എന്ത്? ആരുടെതാണൊന്നും അറിയില്ല മാത്രുഭൂമിയിൽ വായിച്ചു കൂടുതൽ അറിഞ്ഞു.എനിക്കൊരു സ്വപ്നമുണ്ട് ഒരു വീട് അതു ജെബിയുടെഉപദേശ്ത്തിൽ എടുക്കണമെന്ന്, അപ്പോൾ ജെ ബി കൈപിടിയിൽ ഒതുങ്ങുമെങ്കിൽ ബിലാത്തി കുളത്തെക്കു വരാം അത്രയെ ഒരു സർക്കാർ ജീവനക്കാരനു ആശിക്കാൻ പറ്റൂ
ReplyDeleteThis comment has been removed by the author.
ReplyDeleteathaappe nannaaye
ReplyDelete