Saturday, 17 December 2011

ഗൗരീം ഷാരൂഖ് ഖാനും

    കഴിഞ്ഞ പോസ്റ്റ്‌ കൃഷ്ണനുണ്ണീനെ പറ്റിയായിനല്ലോ. എന്നാ ഇപ്രാവശ്യം ഗൗരീനെ പറ്റിയാ. രണ്ടാം പിറന്നാളിന് ഓളേം കൂട്ടി ബ്ലാത്യോളം അമ്പല്‍ത്തിലെ ശിവനെ തൊഴുത് എറങ്ങുമ്പോ നാട്ടിലെ അറിയപ്പെടുന്ന ഒരു ഭക്തശിരോമണി ഓളെ കവിളില്‍ നുള്ളി ചോയിച്ചു
          "അന്റെ പേരെന്താ ?" 
           അപ്പൊ  ഓള്‍ "കുയി" ന്ന് പറഞ്ഞു.
           "കുയ്യോ?" 
           "ഗൗരി " ഞാന്‍ തിരുത്തി.
           "ഓ ഷാരൂഖ് ഖാന്റെ ഭാര്യേന്റെ പെരാല്ലേ?????"
           "അല്ലല്ല ശിവന്റെ ഭാര്യേന്റെ പേരാ."
           "ശിവനോ ??????????? അങ്ങനെ ഒര്  നടനുന്ടോ????????? മാധവന്‍ ണ്ട്ന്ന് ഇന്ക്കറിയാം."
             ശിവ ശിവ കലികാലവൈഭവം ..........
      

2 comments:

  1. ഹ,,ഹ,,,ജയാ...കലക്കി... പണ്ട് പത്മനാഭപുരം കൊട്ടാരത്തില്‍ പോയപ്പോള്‍ ഗൈഡ് വിവരിച്ചു തന്നത് ഇവിടെയാണ്‌ ഖുശ്ബു ഇരുന്നത് ( വര്ഷം 16) , ഇവിടെയാണ്‌ ശോഭന ഡാന്‍സ് ചെയ്തത് ( മണിച്ചിത്രത്താഴ് ) എന്നൊക്കെയായിരുന്നു....തിരുവിതാംകൂര്‍ ചരിത്രമായിരുന്നില്ല.....!

    ReplyDelete
  2. That is interesting! Cine actors seem to be more prominent and popular than Siva, the Kailasanath himself. Absolutely wonderful Jayan!

    ReplyDelete