Thursday 24 November 2011

ജയനെങ്ങനെ പരാജയനായി ?????

         ന്റെ ഇതിന്റെ മുമ്പുള്ള പോസ്റ്റ്‌ വായിച്ച  ചെല  ലോഗ്യക്കാര്  ഇന്നോട് ചോയിച്ചു ങ്ങള്‍ പരാജയനല്ലല്ലോ (വി)ജയനല്ലേ ന്ന്. ങ്ങള്‍ക്ക് ഇന്നത്തെ ഇന്നെയല്ലേ അറിയുള്ളു. ആറു തവണ എസ് എസ് എല്‍ സി എഴുതിയ (അഞ്ചു പ്രാവശ്യവും പോട്ട്യേനെക്കൊണ്ടാണ് ട്ടോ ആറാമത്തെ പ്രാവശ്യം എഴുതിയത്.) ഇന്നെ അറീല്ലല്ലോ.  അയില്‍ ഞാന്‍ കയിച്ചിലായി. ഡിസ്റ്റിംഗ്ഷനും ഫസ്റ്റ്‌ ക്ലാസ്സുമൊന്നും ഇല്ലെങ്കിലും ഇനിക്ക് 3  എസ് എസ് എല്‍ സി ബുക്ക്ണ്‍ട്. അത് ഇവുടുത്തെ ഒരു ഡോട്ടര്‍ക്കും കളക്ടര്‍ക്കും ഇന്ജിനീര്‍ക്കും ഉണ്ടാവില്ല. അയിനെ കൊണ്ടന്നെയാണ് ഞാനിപ്പറഞ്ഞവരൊന്നും ആകാതിരുന്നത്. പിന്നെ ചെല സൈറ്റിലോക്കെ  പോകുമ്പോള്‍ എന്‍ജിനീയര്‍ വന്നു എന്ന് ഓര് പറയുന്നത് കേള്‍ക്കാം. ചെല ടീവി പരിപാടികളില്‍ "ജയന്‍ ബിലാത്തികുളം ആര്‍ക്കിടെക്റ്റ് " എന്ന്  എഴുതി  കാണിക്കും ചെയ്യും. അതിന്റെ കുറ്റല്ല. ഞാനീ സി ഐ ഡി മൂസെന്റെ മാതിരി......
        ഇപ്പൊ ങ്ങള്‍ക്ക് മനസ്സിലായില്ലേ എന്തായീ  പരാജയന്‍ ന്ന്.

Saturday 19 November 2011

അങ്ങനെ ഞാനും ബ്ലോഗനായി...

             ജയന് ഒരു ബ്ലോഗ്‌ തുടങ്ങിക്കൂടെ? എന്ന് ങ്ങളില്‍ പലരും ന്നോട് ചോദിച്ചിട്ടുണ്ട്.
                                                                 എങ്ങിനെ   തൊടങ്ങാനാ?
ദേശസ്നേഹിയായതിനാല്‍ ഇംഗ്ലീഷ് പഠിച്ചില്ല.
 കണക്കിന്റെ കാര്യവും കണക്കന്നെ.
ഹിന്ദി ഹമാരെ രാഷ്ട്രഭാഷ ഹേ ഹൈ ഹോ. കണ്ഫ്യുഷന്‍ കാരണം മുഛെ  മാലൂം നഹി.
ഡ്രൈവിംഗ് പേടിയായതിനാല്‍ ശമ്പളം കൊടുത്തു ഡ്രൈവറെ നിര്‍ത്തിയിട്ടുണ്ട്.
മൊബൈല്‍ റിംഗ് ചെയ്‌താല്‍ പച്ച സ്വിച്ച് ഞെക്കും.  സംസാരിച്ചുകഴിഞ്ഞാല്‍ ചോപ്പ് സ്വിച്ചും ഞെക്കും.മെസ്സേജും  ബ്ലൂടൂത്തുമെല്ലാം എന്താണെന്നോ എന്തിനാണെന്നോ അറിയില്ല.
അപ്പഴായീ  കമ്പ്യൂട്ടറും ബ്ലോഗും.
അപ്പോള്‍ ജയന്റെ ഈമെയിലും ഫേസ്‌ബുക്കും ഒക്കെ? എന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും.         അതെല്ലാം നോക്കുന്നത് എന്റെ  PA  ആണ്.
ഓള്‍ക്ക് ശമ്പളം കൊടുക്കാന്‍ മനസ്സില്ലാതതിനാല്‍ പത്തു കൊല്ലം  മുമ്പ് ഒരു താലി കെട്ടി പിള്ളേരുടെ അമ്മയാക്കി.
                                                ഇത്ര കാലം കെട്ട്യോള്‍  കുട്ട്യോളെ നോക്കായിനി.
ഇപ്പൊ കൊറച്ച് സമയള്ളതോണ്ട് ഓള്‍ എഴുതാന്‍ സമ്മതിച്ചു.
  ഇതു ഓളാണ് എഴുതുന്നത്.ഒരുതരം കേട്ടെഴുത്ത്.
      ഞാനാണ് പറയുന്നത് എന്നറിയാനാണ് ഈ കോഴിക്കോടന്‍ ഭാഷ. 
ഓളെഴുതിയാല്‍ അത് ഇരിങ്ങാലക്കുട ഭാഷയെ ആകൂ.
ഇന്നിത്ര മതീല്ലേ.
ഹാവൂ. അങ്ങനെ ഞാനും ബ്ലോഗനായി.