Saturday 17 December 2011

ഗൗരീം ഷാരൂഖ് ഖാനും

    കഴിഞ്ഞ പോസ്റ്റ്‌ കൃഷ്ണനുണ്ണീനെ പറ്റിയായിനല്ലോ. എന്നാ ഇപ്രാവശ്യം ഗൗരീനെ പറ്റിയാ. രണ്ടാം പിറന്നാളിന് ഓളേം കൂട്ടി ബ്ലാത്യോളം അമ്പല്‍ത്തിലെ ശിവനെ തൊഴുത് എറങ്ങുമ്പോ നാട്ടിലെ അറിയപ്പെടുന്ന ഒരു ഭക്തശിരോമണി ഓളെ കവിളില്‍ നുള്ളി ചോയിച്ചു
          "അന്റെ പേരെന്താ ?" 
           അപ്പൊ  ഓള്‍ "കുയി" ന്ന് പറഞ്ഞു.
           "കുയ്യോ?" 
           "ഗൗരി " ഞാന്‍ തിരുത്തി.
           "ഓ ഷാരൂഖ് ഖാന്റെ ഭാര്യേന്റെ പെരാല്ലേ?????"
           "അല്ലല്ല ശിവന്റെ ഭാര്യേന്റെ പേരാ."
           "ശിവനോ ??????????? അങ്ങനെ ഒര്  നടനുന്ടോ????????? മാധവന്‍ ണ്ട്ന്ന് ഇന്ക്കറിയാം."
             ശിവ ശിവ കലികാലവൈഭവം ..........
      

Friday 2 December 2011

മൈസൂര്പാക്കും ഞാനും പിന്നെ മോനും.

                            ന്റെ മോന്റെ പേര് കൃഷ്ണനുണ്ണി ന്നാ. ആള് ചെറുതാണെങ്കിലും പേര് വല്താ. "ന്റെ മകന്‍ കൃഷ്ണനുണ്ണി കൃഷ്ണാട്ടത്തിന് പോകേണം......." ഇപ്പാട്ട്  കേട്ടിട്ടാ ഇന്ടോള്‍ അയിനു പേരിട്ടത്. ഇന്നിട്ടിപ്പോ  അതോളെ സുയ്പ്പാകുമ്പോ ഓള്  പറയും  "ദാ നിങ്ങളുടെ മകന്‍ കൃഷ്ണനുണ്ണി എന്നെ ബുദ്ധിമുട്ടിക്കുന്നു" ന്ന്‌. വെര്‍തെ പറയ്യാ . ബുദ്ധിണ്ടെങ്കിലല്ലേ  മുട്ടുണ്ടാകൂ.
                            ഇപ്പൊ ഓനെ പറ്റി പറയാന്‍ ഒരു കാര്യണ്ട്. ഓന് തിന്നാന്‍ കൊടുത്താല്‍ ആര്‍ക്കും കൊടുക്കാതെ മുഴുമന്‍ വായില്‍ കുത്തി തിരുകി ഒരു ഹനുമാന്‍ രൂപിയായി മാറും. പിന്നെ "ശ്വാസം മുട്ടീട്ട് എറക്കാനും വയ്യ കൊതിച്ചിട്ട് തുപ്പാനും  വയ്യ" എന്നാ പുത്യ ചൊല്ലിന്റെ  മട്ടിലാകും  ഓന്റെ കാര്യം. ഓന്റെ കാര്യവിടെ  ക്കട്ടെ. ഓന്റെ പ്രായത്തില്‍ ഞാനാരായിരുന്നു മോന്‍. മണ്ണെണ്ണ കുടിച്ച്ചിണ്ട്. അടുപ്പ്ന്ന്‌ തീക്കൊള്ളി എടുത്ത് കൈ ചോറിഞ്ഞിണ്ട്. തോടീലെ തെങ്ങ് ചെത്താന്‍ വരുന്ന ശിങ്കായീന്റടുത്ത്ന്ന്‌ നാടന്‍ കള്ള് മോന്തീട്ട്ണ്ട്. അന്നത്തെ ഹിറ്റ്‌ പാട്ടായ എന്നടീ  റാക്കമ്മ പല്ലാക്ക് നെരുപ്പ്
പാടി മുറപ്പെണ്ണ്ങ്ങള്ടെ കൂടെ ടിസ്റ്റ് കളിച്ച്ചിട്ട്ണ്ട്.വീട്ടിലെ OSMOND വാള്‍വ് റേഡിയോന്റെ ഉള്ള്ന്നു
ആള്ക്കാര്‍ പാട്‌ന്ന്‌ണ്ട്ച്ച്ട്ട്   അയ്ന്റെ പിന്നിലെ ഓട്ടേക്കൂടെ  കൊറേ   പ്രാവശ്യം  പാര്‍ത്തു
നോക്കീട്ടുണ്ട് . അന്ന് പ്രായം അഞ്ചീ താഴെ.
                         പിന്നെ അഞ്ച് വയസ്സായപ്പോ നാട്ടുനടപ്പനുസരിച്ച് ഇന്നെ വീട്ടിന്റടുത്തുളള കായംകുളം
യൂണിവേഴ്സിറ്റിയിലാക്കി.( BEM UP SCHOOL BILATHIKULAM  EASTHILL). അന്നാടെ യൂനിഫോമോന്നുമില്ല. അരചൊമര് കെട്ടി നായ്ക്കൂടു ‍ പോലെളള ഒര് സ്‌കൂള്‍. സ്കൂളീ പോന്നേനെക്കാളും  ഇഷ്ടം കുട്ടിഷ്ണന്‍ നായര്ടെ പെട്ടി പീട്യേലെ ബുളുബുളു മിട്ടായീം കടിച്ചാപോട്ടീം പരിപ്പടലേം തിന്നാനാ. പിന്നെ പിന്നെ അമ്മ പീട്യേലോക്കെ പറഞ്ഞയക്കാന്‍ തൊടങ്ങി. അപ്പൊ ഇന്റനിയന്‍ ജേന്നാഥനും  കൂടെണ്ടാവും. അപ്പ്വച്ച്ചന്റെ പച്ചക്കറിപ്പീട്യേല്‍ ബെക്കറീണ്ട്. അവടെ ഇന്റച്ഛന് കുറ്റീണ്ട്.  അങ്ങനെ ഞങ്ങളൊരു 2G സ്പെക്ട്രം എടപാട്‌ തൊടങ്ങി. മൈസൂര്പാക്കായിരുന്നു ഇഷ്ട വിഭവം. അച്ഛന്‍ ഒരിരുന്നൂറ്റിയമ്പത്   മൈസൂര്പാക്കെ  വാങ്ങൂ. അമ്മയാണെങ്കില്‍ അത് ഒരു നാലീസം  റേഷനാക്കി  തരും. ഞാനും ജേന്നാഥനും മാത്രല്ല. വേറേം രണ്ടെണ്ണം  
ണ്റ്  ഇന്റെ താഴേ  . അങ്ങനെയാണ് മൈസൂര്പാക്കിനോടുള്ള ഞങ്ങളെ  പൂതി  ണ്ടായത്. ആക്രാന്തം കാരണം
ഞങ്ങള്‍ അരക്കിലോ മൈസൂര്പാക്ക് വാങ്ങി തിന്നാന്‍ തൊടങ്ങും. വീട്ടിലെത്തുമ്പോഴേക്കും   ഇത് തിന്നു തീര്‍ക്കണ്ടെ. സംഗതി 2G ആണല്ലോ. അപ്പഴാണ് "ശ്വാസം മുട്ടീട്ടു എറക്കാനും വയ്യ കൊതിച്ചിട്ട് തുപ്പാനും വയ്യ" എന്നാ പുത്യ ചൊല്ല് പഴ്യേ ചൊല്ലായി മാറുന്നത്.
 

Thursday 24 November 2011

ജയനെങ്ങനെ പരാജയനായി ?????

         ന്റെ ഇതിന്റെ മുമ്പുള്ള പോസ്റ്റ്‌ വായിച്ച  ചെല  ലോഗ്യക്കാര്  ഇന്നോട് ചോയിച്ചു ങ്ങള്‍ പരാജയനല്ലല്ലോ (വി)ജയനല്ലേ ന്ന്. ങ്ങള്‍ക്ക് ഇന്നത്തെ ഇന്നെയല്ലേ അറിയുള്ളു. ആറു തവണ എസ് എസ് എല്‍ സി എഴുതിയ (അഞ്ചു പ്രാവശ്യവും പോട്ട്യേനെക്കൊണ്ടാണ് ട്ടോ ആറാമത്തെ പ്രാവശ്യം എഴുതിയത്.) ഇന്നെ അറീല്ലല്ലോ.  അയില്‍ ഞാന്‍ കയിച്ചിലായി. ഡിസ്റ്റിംഗ്ഷനും ഫസ്റ്റ്‌ ക്ലാസ്സുമൊന്നും ഇല്ലെങ്കിലും ഇനിക്ക് 3  എസ് എസ് എല്‍ സി ബുക്ക്ണ്‍ട്. അത് ഇവുടുത്തെ ഒരു ഡോട്ടര്‍ക്കും കളക്ടര്‍ക്കും ഇന്ജിനീര്‍ക്കും ഉണ്ടാവില്ല. അയിനെ കൊണ്ടന്നെയാണ് ഞാനിപ്പറഞ്ഞവരൊന്നും ആകാതിരുന്നത്. പിന്നെ ചെല സൈറ്റിലോക്കെ  പോകുമ്പോള്‍ എന്‍ജിനീയര്‍ വന്നു എന്ന് ഓര് പറയുന്നത് കേള്‍ക്കാം. ചെല ടീവി പരിപാടികളില്‍ "ജയന്‍ ബിലാത്തികുളം ആര്‍ക്കിടെക്റ്റ് " എന്ന്  എഴുതി  കാണിക്കും ചെയ്യും. അതിന്റെ കുറ്റല്ല. ഞാനീ സി ഐ ഡി മൂസെന്റെ മാതിരി......
        ഇപ്പൊ ങ്ങള്‍ക്ക് മനസ്സിലായില്ലേ എന്തായീ  പരാജയന്‍ ന്ന്.

Saturday 19 November 2011

അങ്ങനെ ഞാനും ബ്ലോഗനായി...

             ജയന് ഒരു ബ്ലോഗ്‌ തുടങ്ങിക്കൂടെ? എന്ന് ങ്ങളില്‍ പലരും ന്നോട് ചോദിച്ചിട്ടുണ്ട്.
                                                                 എങ്ങിനെ   തൊടങ്ങാനാ?
ദേശസ്നേഹിയായതിനാല്‍ ഇംഗ്ലീഷ് പഠിച്ചില്ല.
 കണക്കിന്റെ കാര്യവും കണക്കന്നെ.
ഹിന്ദി ഹമാരെ രാഷ്ട്രഭാഷ ഹേ ഹൈ ഹോ. കണ്ഫ്യുഷന്‍ കാരണം മുഛെ  മാലൂം നഹി.
ഡ്രൈവിംഗ് പേടിയായതിനാല്‍ ശമ്പളം കൊടുത്തു ഡ്രൈവറെ നിര്‍ത്തിയിട്ടുണ്ട്.
മൊബൈല്‍ റിംഗ് ചെയ്‌താല്‍ പച്ച സ്വിച്ച് ഞെക്കും.  സംസാരിച്ചുകഴിഞ്ഞാല്‍ ചോപ്പ് സ്വിച്ചും ഞെക്കും.മെസ്സേജും  ബ്ലൂടൂത്തുമെല്ലാം എന്താണെന്നോ എന്തിനാണെന്നോ അറിയില്ല.
അപ്പഴായീ  കമ്പ്യൂട്ടറും ബ്ലോഗും.
അപ്പോള്‍ ജയന്റെ ഈമെയിലും ഫേസ്‌ബുക്കും ഒക്കെ? എന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും.         അതെല്ലാം നോക്കുന്നത് എന്റെ  PA  ആണ്.
ഓള്‍ക്ക് ശമ്പളം കൊടുക്കാന്‍ മനസ്സില്ലാതതിനാല്‍ പത്തു കൊല്ലം  മുമ്പ് ഒരു താലി കെട്ടി പിള്ളേരുടെ അമ്മയാക്കി.
                                                ഇത്ര കാലം കെട്ട്യോള്‍  കുട്ട്യോളെ നോക്കായിനി.
ഇപ്പൊ കൊറച്ച് സമയള്ളതോണ്ട് ഓള്‍ എഴുതാന്‍ സമ്മതിച്ചു.
  ഇതു ഓളാണ് എഴുതുന്നത്.ഒരുതരം കേട്ടെഴുത്ത്.
      ഞാനാണ് പറയുന്നത് എന്നറിയാനാണ് ഈ കോഴിക്കോടന്‍ ഭാഷ. 
ഓളെഴുതിയാല്‍ അത് ഇരിങ്ങാലക്കുട ഭാഷയെ ആകൂ.
ഇന്നിത്ര മതീല്ലേ.
ഹാവൂ. അങ്ങനെ ഞാനും ബ്ലോഗനായി.