Thursday 24 November 2011

ജയനെങ്ങനെ പരാജയനായി ?????

         ന്റെ ഇതിന്റെ മുമ്പുള്ള പോസ്റ്റ്‌ വായിച്ച  ചെല  ലോഗ്യക്കാര്  ഇന്നോട് ചോയിച്ചു ങ്ങള്‍ പരാജയനല്ലല്ലോ (വി)ജയനല്ലേ ന്ന്. ങ്ങള്‍ക്ക് ഇന്നത്തെ ഇന്നെയല്ലേ അറിയുള്ളു. ആറു തവണ എസ് എസ് എല്‍ സി എഴുതിയ (അഞ്ചു പ്രാവശ്യവും പോട്ട്യേനെക്കൊണ്ടാണ് ട്ടോ ആറാമത്തെ പ്രാവശ്യം എഴുതിയത്.) ഇന്നെ അറീല്ലല്ലോ.  അയില്‍ ഞാന്‍ കയിച്ചിലായി. ഡിസ്റ്റിംഗ്ഷനും ഫസ്റ്റ്‌ ക്ലാസ്സുമൊന്നും ഇല്ലെങ്കിലും ഇനിക്ക് 3  എസ് എസ് എല്‍ സി ബുക്ക്ണ്‍ട്. അത് ഇവുടുത്തെ ഒരു ഡോട്ടര്‍ക്കും കളക്ടര്‍ക്കും ഇന്ജിനീര്‍ക്കും ഉണ്ടാവില്ല. അയിനെ കൊണ്ടന്നെയാണ് ഞാനിപ്പറഞ്ഞവരൊന്നും ആകാതിരുന്നത്. പിന്നെ ചെല സൈറ്റിലോക്കെ  പോകുമ്പോള്‍ എന്‍ജിനീയര്‍ വന്നു എന്ന് ഓര് പറയുന്നത് കേള്‍ക്കാം. ചെല ടീവി പരിപാടികളില്‍ "ജയന്‍ ബിലാത്തികുളം ആര്‍ക്കിടെക്റ്റ് " എന്ന്  എഴുതി  കാണിക്കും ചെയ്യും. അതിന്റെ കുറ്റല്ല. ഞാനീ സി ഐ ഡി മൂസെന്റെ മാതിരി......
        ഇപ്പൊ ങ്ങള്‍ക്ക് മനസ്സിലായില്ലേ എന്തായീ  പരാജയന്‍ ന്ന്.

1 comment:

  1. അത് ശരി!! " ഞാന്‍ ഇതുവരെ വായിച്ചതു പരാജയന്‍ എന്നല്ല "പാര-ജയന്‍" എന്നായിരുന്നു....സോറി ട്ടോ, എന്തെ ദേഷ്യം വന്നോ?? ഉണ്ടാവില്ല... ബ്ലോഗന്മാര്‍ക് അങ്ങനെ പെട്ടെന്ന് ഒന്നും ദേഷ്യം വരില്ലാലോ.....നന്നായി എഴുതികോളൂ,,,,, പണി ഒന്നുമില്ലാത്ത ഞങ്ങള്‍ ഉണ്ടല്ലോ വായിക്കാന്‍ !!!.......

    ReplyDelete