Friday 2 December 2011

മൈസൂര്പാക്കും ഞാനും പിന്നെ മോനും.

                            ന്റെ മോന്റെ പേര് കൃഷ്ണനുണ്ണി ന്നാ. ആള് ചെറുതാണെങ്കിലും പേര് വല്താ. "ന്റെ മകന്‍ കൃഷ്ണനുണ്ണി കൃഷ്ണാട്ടത്തിന് പോകേണം......." ഇപ്പാട്ട്  കേട്ടിട്ടാ ഇന്ടോള്‍ അയിനു പേരിട്ടത്. ഇന്നിട്ടിപ്പോ  അതോളെ സുയ്പ്പാകുമ്പോ ഓള്  പറയും  "ദാ നിങ്ങളുടെ മകന്‍ കൃഷ്ണനുണ്ണി എന്നെ ബുദ്ധിമുട്ടിക്കുന്നു" ന്ന്‌. വെര്‍തെ പറയ്യാ . ബുദ്ധിണ്ടെങ്കിലല്ലേ  മുട്ടുണ്ടാകൂ.
                            ഇപ്പൊ ഓനെ പറ്റി പറയാന്‍ ഒരു കാര്യണ്ട്. ഓന് തിന്നാന്‍ കൊടുത്താല്‍ ആര്‍ക്കും കൊടുക്കാതെ മുഴുമന്‍ വായില്‍ കുത്തി തിരുകി ഒരു ഹനുമാന്‍ രൂപിയായി മാറും. പിന്നെ "ശ്വാസം മുട്ടീട്ട് എറക്കാനും വയ്യ കൊതിച്ചിട്ട് തുപ്പാനും  വയ്യ" എന്നാ പുത്യ ചൊല്ലിന്റെ  മട്ടിലാകും  ഓന്റെ കാര്യം. ഓന്റെ കാര്യവിടെ  ക്കട്ടെ. ഓന്റെ പ്രായത്തില്‍ ഞാനാരായിരുന്നു മോന്‍. മണ്ണെണ്ണ കുടിച്ച്ചിണ്ട്. അടുപ്പ്ന്ന്‌ തീക്കൊള്ളി എടുത്ത് കൈ ചോറിഞ്ഞിണ്ട്. തോടീലെ തെങ്ങ് ചെത്താന്‍ വരുന്ന ശിങ്കായീന്റടുത്ത്ന്ന്‌ നാടന്‍ കള്ള് മോന്തീട്ട്ണ്ട്. അന്നത്തെ ഹിറ്റ്‌ പാട്ടായ എന്നടീ  റാക്കമ്മ പല്ലാക്ക് നെരുപ്പ്
പാടി മുറപ്പെണ്ണ്ങ്ങള്ടെ കൂടെ ടിസ്റ്റ് കളിച്ച്ചിട്ട്ണ്ട്.വീട്ടിലെ OSMOND വാള്‍വ് റേഡിയോന്റെ ഉള്ള്ന്നു
ആള്ക്കാര്‍ പാട്‌ന്ന്‌ണ്ട്ച്ച്ട്ട്   അയ്ന്റെ പിന്നിലെ ഓട്ടേക്കൂടെ  കൊറേ   പ്രാവശ്യം  പാര്‍ത്തു
നോക്കീട്ടുണ്ട് . അന്ന് പ്രായം അഞ്ചീ താഴെ.
                         പിന്നെ അഞ്ച് വയസ്സായപ്പോ നാട്ടുനടപ്പനുസരിച്ച് ഇന്നെ വീട്ടിന്റടുത്തുളള കായംകുളം
യൂണിവേഴ്സിറ്റിയിലാക്കി.( BEM UP SCHOOL BILATHIKULAM  EASTHILL). അന്നാടെ യൂനിഫോമോന്നുമില്ല. അരചൊമര് കെട്ടി നായ്ക്കൂടു ‍ പോലെളള ഒര് സ്‌കൂള്‍. സ്കൂളീ പോന്നേനെക്കാളും  ഇഷ്ടം കുട്ടിഷ്ണന്‍ നായര്ടെ പെട്ടി പീട്യേലെ ബുളുബുളു മിട്ടായീം കടിച്ചാപോട്ടീം പരിപ്പടലേം തിന്നാനാ. പിന്നെ പിന്നെ അമ്മ പീട്യേലോക്കെ പറഞ്ഞയക്കാന്‍ തൊടങ്ങി. അപ്പൊ ഇന്റനിയന്‍ ജേന്നാഥനും  കൂടെണ്ടാവും. അപ്പ്വച്ച്ചന്റെ പച്ചക്കറിപ്പീട്യേല്‍ ബെക്കറീണ്ട്. അവടെ ഇന്റച്ഛന് കുറ്റീണ്ട്.  അങ്ങനെ ഞങ്ങളൊരു 2G സ്പെക്ട്രം എടപാട്‌ തൊടങ്ങി. മൈസൂര്പാക്കായിരുന്നു ഇഷ്ട വിഭവം. അച്ഛന്‍ ഒരിരുന്നൂറ്റിയമ്പത്   മൈസൂര്പാക്കെ  വാങ്ങൂ. അമ്മയാണെങ്കില്‍ അത് ഒരു നാലീസം  റേഷനാക്കി  തരും. ഞാനും ജേന്നാഥനും മാത്രല്ല. വേറേം രണ്ടെണ്ണം  
ണ്റ്  ഇന്റെ താഴേ  . അങ്ങനെയാണ് മൈസൂര്പാക്കിനോടുള്ള ഞങ്ങളെ  പൂതി  ണ്ടായത്. ആക്രാന്തം കാരണം
ഞങ്ങള്‍ അരക്കിലോ മൈസൂര്പാക്ക് വാങ്ങി തിന്നാന്‍ തൊടങ്ങും. വീട്ടിലെത്തുമ്പോഴേക്കും   ഇത് തിന്നു തീര്‍ക്കണ്ടെ. സംഗതി 2G ആണല്ലോ. അപ്പഴാണ് "ശ്വാസം മുട്ടീട്ടു എറക്കാനും വയ്യ കൊതിച്ചിട്ട് തുപ്പാനും വയ്യ" എന്നാ പുത്യ ചൊല്ല് പഴ്യേ ചൊല്ലായി മാറുന്നത്.
 

4 comments:

  1. mysore pakinte katha joru.... ippalathe kuttyolku myrsore paak onnum mathiyavilla... enthayalum orma kurippu thudaratte...

    ReplyDelete
  2. ഇപ്പോള്‍ കാര്യങ്ങള്‍ 3 ജി യില്‍ ആയതു കൊണ്ട് നമ്മള്‍ എന്തെല്ലാം ചെയ്യാതിരിന്നിട്ടുണ്ടോ അതും കൂടെ നമ്മുടെ മക്കള്‍ നമുക്ക് ചെയ്തു കാണിച്ചു തരും.., ഇതെല്ലാം കാണുമ്പോള്‍ നമ്മള്‍ എന്തായിരുന്നു എന്നും നമ്മുടെ അച്ഛനും അമ്മയും എങ്ങനെ നമ്മളെ സഹിച്ചു എന്നും ...., മാതാ പിതാ ഗുരു ദൈവം എന്നതിന്റെ പൊരുളും മനസ്സിലാവും....

    ReplyDelete
  3. ഉഗ്രന്‍. ബുള് ബുള് മുട്ടായി തിന്നു കഴിയുമ്പം ( അര മണിക്കൂര്‍ എടുക്കും) അതില് മണ്‍തരിണ്ടാവും. ഇപ്പഴത്തെ galaxy പോലും അതിന്റെ അടുത്ത് വരില്ല. എഴുത്ത് തുടരട്ടെ.

    ReplyDelete
  4. നന്നായീട്ടുണ്ട് ട്ടോ ജയേട്ടാ

    ReplyDelete