Monday 23 July 2012

പരാജയന്റെ ബ്ലോഗ്‌ ഹാക്ക് ചെയ്തേ

            ഇത് ഞാനാണ്. സവിത.ഇത്രേം കാലം ജയേട്ടന്റെ ബ്ലോഗ്‌ കേട്ടെഴുതിയിരുന്ന  ആളന്നെ .മൂപ്പര്‍ക്കിപ്പോ പറഞ്ഞു തരാന്‍ തീരെ സമയല്യ. എന്നാ പിന്നെ ഞാന്‍ തന്നെ എഴുതാമെന്ന് വച്ചു .ഞാനും അല്പം കോയിക്കോടന്‍ ഭാഷ പഠിച്ചൂന്ന് കൂട്ടിക്കോളീ . പക്ഷേങ്കില് ഇടയ്ക്ക് അച്ചടി ഭാഷ കേറി വരും. ജയേട്ടന്റെ ഭാഷേല് പറഞ്ഞാല്‍  K P A C  നാടകക്കാര്ടെ ഭാഷ .
           ഭാഷേന്റെ  കാര്യം പറഞ്ഞപ്പഴാ . കല്യാണത്തിന് മുന്‍പ് തൃശ്ശൂരും കോഴിക്കോട് യൂനിവേഴ്സിറ്റി  ക്യാംപസ്സിലും ഈറോഡിലെ  കോളേജ് ഹോസ്റ്റെലിലും കൊച്ചീലെ വര്‍കിംഗ് വിമന്‍സ് ഹോസ്റ്റെലിലുമെല്ലാം താമസിച്ച് ഒരവിയല് ഭാഷയാനെനിക്ക്.ഇവിടെ വന്നപ്പോഴോ.വീട്ടുകാര് പറയണത് അത്യാവശ്യം മനസ്സിലാക്കാം. പക്ഷെ ബന്ധുക്കളുടെ അടുത്ത് പോകുമ്പഴാ ശരിക്കും വെള്ളം കുടിച്ചത്.ഒരീസം ഞങ്ങള് മാഹീല്  ഒര്  സല്കാരത്തിന് പോയി. തിരിച്ചു വരാന്‍ നേരം അവിടത്തെ ഒരമ്മൂമ്മ പറയ്യാ "നോക്കി കീ കൊണീണ്ട്" ന്ന് .ഞാന്‍ അവിടെ മുഴുവന്‍ നോക്കി.കീയും  കോണിയും മാത്രല്യ . പിന്നെയാ മനസ്സിലായത് കീയെന്നാല്‍ ഇറങ്ങൂ . കൊണിയെന്നാല്‍ പടിക്കെട്ട് .അയിലും കഷ്ടാണ് ഈ "ങ്ങളും" "അയാളും". രണ്‍ടും  ഇന്റെ വീട്ടില്‍ ബഹുമാനമില്ലാത്തോരെ വിളിക്കാനാണ് ഉപയോഗിക്കുന്നത്.ഇവിടെ ജയേട്ടന്റെ അനിയന്മാര്‍ ഇന്നെ ങ്ങളെന്നാ വിളിക്ക്യ.ഒരീസം  ഇന്റ്റച്ഛന്‍  വീട്ടീ വന്നിട്ട് പോയപ്പോ ജയേട്ടന്റമ്മ പറയ്യാ അയാള് ചോറ് തിന്നാണ്ട് പോയീലോന്ന്.ഞാനും മോശല്യായിരുന്നു ."ജയേട്ടാ  ഒന്നിങ്ങോട്ട്  വരൂ" എന്നു ഞാന്‍ പറയുമ്പോള്‍ അഹങ്കാരിയായ മരുമോളെ ഓര്‍ത്ത് ഇന്റ്റ മ്മായമ്മേന്റെ മനസ്സ് എത്ര വേദനിച്ചിട്ടുണ്ടാവും.
              പത്തു കൊല്ലം കൊണ്ട് എല്ലാര്‍ക്കും ഒരുവിധമെല്ലാം പരിചയമായി.അതോണ്ട് ഇപ്പൊ വല്യ കൊഴപ്പല്യാണ്ട് പോണു .
              ഇന്നിത്ര മതീല്ലെ . അടുത്ത പോസ്റ്റ്‌ മൊതല് ജയേട്ടന്‍ പലപ്പോഴായി ഇന്നോട് പറഞ്ഞിട്ടുള്ള കഥകള്‍ (മൂപ്പരുടെ  അനുഭവങ്ങള്‍ തന്നെ) ഞാന്‍ പറയാം.അപ്പൊ ശരി . പിന്നെ കാണാം .  

No comments:

Post a Comment